സാമൂഹിക ജീവിതത്തിൻ്റെ പ്രതിഫലനമായ് മൂന്ന് അനിമേഷൻ കാഴ്ചകൾ

പോളണ്ട് ,ഇറാൻ ,സ്പെയിൻ എന്നീ രാജ്യങ്ങളിലെ സാമൂഹിക ജീവിതത്തിൻ്റെ പ്രതിഫലനമായ് മൂന്ന് അനിമേഷൻ കാഴ്ചകൾ രാജ്യാന്തര മേളയിൽ പ്രദർശിപ്പിക്കും.സെപിഡെ ഫാർസി സംവിധാനം ചെയ്ത പേർഷ്യൻ ചിത്രം ദി സൈറൻ, ഇസബെൽ ഹെർഗുറായുടെ സ്പാനിഷ് ചിത്രം സുൽത്താനാസ് ഡ്രീം,ഡി കെ വെൽച്ച്മാനും ഹ്യൂ വെൽച്ച്മാനും ചേർന്ന് ഒരുക്കിയ പോളിഷ് ചിത്രം ദ പെസന്റ്‌സ് എന്നിവയാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുക. വൃദ്ധനെ വിവാഹം ചെയ്യേണ്ടി വരുന്ന യുവതിയുടെ അതിജീവനമാണ് ഓസ്കാർ എൻട്രി നേടിയ ദി പെസൻറ്സിൻ്റെ പ്രമേയം .വ്ളാഡിസ്ലാവ് റെയ്‌മോണ്ടിന്റെ നോവലിനെ ആധാരമാക്കിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. 1924 നോബൽ സമ്മാനം നേടിയ നോവലിനെ അതേപേരിൽ നാലുഭാഗങ്ങളാക്കിയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. 1980 കളിലെ ഇറാൻ-ഇറാഖ് യുദ്ധത്തെ ഒരു കൗമാരക്കാരൻ്റെ കാഴ്ച്ചയിലൂടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് ദി സൈറൻ. സ്പാനിഷ് വനിതയുടെ ഇന്ത്യൻ സന്ദർശനവും തുടന്നുള്ള സംഭവങ്ങളുമാണ് സുൽത്താനാസ് ഡ്രീം പങ്കുവയ്ക്കുന്നത്.

നെഞ്ചിടിപ്പിന്റെ വേഗം കൂട്ടാൻ അര്‍ധരാത്രിയില്‍ രണ്ടു ചിത്രങ്ങള്‍

അർധരാത്രിയിൽ നെഞ്ചിടിപ്പിന്റെ വേഗം കൂട്ടാൻ ഇത്തവണ രണ്ടു ചിത്രങ്ങൾ രാജ്യാന്തര മേളയിൽ പ്രദർശിപ്പിക്കും. ലോകത്തെ എക്കാലത്തെയും മികച്ച ഹൊറർ ചിത്രങ്ങളിലൊന്നായ എക്‌സോർസ്സിസ്റ്റ്, മലേഷ്യൻ സംവിധായിക അമാൻഡ നെൽ യു ഒരുക്കിയ ടൈഗർ സ്‌ട്രൈപ്‌സ് എന്നീ ചിത്രങ്ങളാണ് മിഡ്‌നെറ്റ് സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. വില്ല്യം ഫ്രീഡ്കിൻ സ്വന്തം നോവലിനെ ആധാരമാക്കി 1973 ൽ നിർമ്മിച്ച അമേരിക്കൻ അമാനുഷിക ഹൊറർ ചിത്രമാണ് ദി എക്സോർസിസ്റ്റ്. ഒരു പെൺകുട്ടിയിലുണ്ടാകുന്ന പ്രേതബാധയും പുരോഹിതന്മാരുടെ ഭൂതോച്ചാടനത്തിലൂടെ അവളെ രക്ഷിക്കാനുള്ള മാതാവിൻ്റെ ശ്രമവുമാണ് ചിത്രത്തിൻ്റെ പ്രമേയം. എലൻ ബർസ്റ്റിൻ, മാക്സ് വോൺ സിഡോ, ജേസൺ മില്ലർ, ലിൻഡ ബ്ലെയർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഈയിടെ അന്തരിച്ച വില്ല്യം ഫ്രീഡ്കിനുള്ള സ്മരണാഞ്ജലിയായാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.  പതിനൊന്നുകാരിയായ ഒരു പെൺകുട്ടി ഋതുമതിയാകുന്നതിനെ തുടർന്നുള്ള ശാരീരിക മാനസിക മാറ്റങ്ങളെ അടിസ്ഥാനമാക്കിയാണ് മലേഷ്യൻ ഹൊറർ ചിത്രം ടൈഗർ സ്‌ട്രൈപ്‌സ് നിർമ്മിച്ചിരിക്കുന്നത്. ഇത്തവണത്തെ കാൻ മേളയിൽ പുരസ്‌കാരം നേടിയ ചിത്രം മലേഷ്യയിൽ നിന്നുള്ള ഓസ്‌കാർ എൻട്രി കൂടിയാണ്.

കുടുംബശ്രീക്കൊരു കൈത്താങ്ങായി ലിറ്റില്‍ കൈറ്റ്സ്

കറുകുറ്റി: പൊതുവിദ്യാഭ്യാവകുപ്പും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കിയ അയല്‍കൂട്ട ശാക്തീകരണ കാമ്പെയിന്‍ ‘തിരികെ സ്‌കൂള്‍’ ശ്രദ്ധേയമായി. കറുകുറ്റി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സെന്റ്…

ശിവഗിരി മഠം ഗുരുധര്‍മ്മ പ്രചരണ സഭക്ക് ജില്ലാ സമിതിയായി

നീലേശ്വരം: ശിവഗിരി മഠത്തിന്റെ ഏക പോഷക സംഘടനയായ ഗുരുധര്‍മ്മ പ്രചരണ സഭയുടെ കാസര്‍കോട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു. നീലേശ്വരം വ്യാപാര ഭവനില്‍…

ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി

രാജപുരം: ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. വീടുകളില്‍ വിശ്വാസികള്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള നക്ഷത്ര വിളക്കുകള്‍ തൂക്കി തിരുപിറവിയുടെ വരവറിയിക്കാന്‍ തുടങ്ങി.…

ജില്ലാ നൈപുണ്യ സമിതി യോഗം ചേര്‍ന്നു പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കംപ്യൂട്ടര്‍ നൈപുണ്യ പരിശീലനം

ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റെ നേതൃത്വത്തില്‍ സൗജന്യ കംപ്യൂട്ടര്‍ നൈപുണ്യ പരിശീലനം നല്‍കും. ജില്ലയിലെ…

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സായ്ട്രസ്റ്റ് എന്‍മകജെയില്‍ നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ വിതരണത്തിനായി ജില്ലാ ഭരണസംവിധാനത്തിന് കൈമാറി

സായ് ട്രസ്റ്റ് എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ കുടുംബങ്ങള്‍ക്കായി എന്‍മകജെയില്‍ നിര്‍മ്മിച്ച 36 വീടുകളുടെ താക്കോലുകള്‍ ഗുണഭോക്താക്കള്‍ക്ക് വിതരണത്തിനായി സായ് ട്രസ്റ്റ് രക്ഷാധികാരി അഡ്വ.…

കരിപ്പോടി-പാലക്കുന്ന് അയ്യപ്പ ഭജന മന്ദിരത്തില്‍ ആഴിപൂജ 9നും 10നും

പാലക്കുന്ന് : കരിപ്പോടി-പാലക്കുന്ന് അയ്യപ്പ ഭജനമന്ദിരത്തില്‍ ആഴിപൂജ 9,10 തീയതികളില്‍ നടക്കും. തൃക്കണ്ണാട് കീഴൂര്‍ ധര്‍മശാസ്താ സേവാസംഘ പരിധിയില്‍ 30 വര്‍ഷം…

വിവാഹിതയായ 40കാരിയുടെ നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു: യുവാവ് അറസ്റ്റില്‍

ഭുവനേശ്വര്‍: വീട്ടമ്മയായ 40 വയസുകാരിയുടെ നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്തതിന് യുവാവ് അറസ്റ്റിലായി. ഒഡിഷയിലെ ജജ്പൂര്‍ ജില്ലയിലാണ് സംഭവവുമായി…

കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍; പത്മകുമാറിന്റെയും കുടുംബത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചാത്തന്നൂര്‍ സ്വദേശിയായ പത്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവരെയാണ്…

കൈക്കൂലി ആരോപണം: ഇ.ഡി ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു

സര്‍ക്കാര്‍ ഡോക്ടറില്‍ നിന്നും 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ ഇ ഡി ഉദ്യോഗാസ്ഥന്‍ അറസ്റ്റില്‍. തമിഴ്‌നാട് പോലീസാണ് എന്‍ഫോഴ്‌സ്‌മെന്റ്…

മാട്ടുമ്മല്‍ ആമു ഹാജി ഫാമിലി കുടുംബ സംഗമം സമാപിച്ചു

കാഞ്ഞങ്ങാട്: മൂന്ന് മാസത്തിലധികമായി വിവിധ പരിപാടികളോടെ ഓണ്‍ലൈനിലും മറ്റുമായി നടന്ന ചിത്താരി മാട്ടുമ്മല്‍ ആമു ഹാജി ഫാമിലി കുടുംബ സംഗമം സമാപിച്ചു.…

വിഡ്ഢിത്തം വിളമ്പി തെറ്റിദ്ധരിപ്പിച്ച് യൂട്യൂബര്‍; നിയമനടപടിയെടുക്കാന്‍ മില്‍മ

തിരുവനന്തപുരം: മില്‍മ പാലില്‍ മായം ചേര്‍ത്തിട്ടുണ്ടെന്ന യൂട്യൂബറുടെ അവകാശവാദം വിഡ്ഢിത്തത്തില്‍ നിന്ന് ഉറവെടുത്തതാണെന്ന് മില്‍മ വ്യക്തമാക്കി. മില്‍മ പാലിനെ അപകീര്‍ത്തിപ്പെടുത്തിയതില്‍ യൂട്യൂബര്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്നും…

രക്തദാനയജ്ഞവുമായി ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍

കൊച്ചി: ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച്  രാജ്യത്തുടനീളമുള്ള ഫെഡറല്‍ ബാങ്ക്  ജീവനക്കാര്‍ 1300 ലേറെ യൂനിറ്റ് രക്തം ദാനം ചെയ്തു. ബാങ്കിന്റെ സാമൂഹിക…

ആരോഗ്യ വെല്ലുവിളികള്‍ നേരിടുന്നതില്‍ ആയുര്‍വേദം വലിയ പ്രത്യാശ: ഉപരാഷ്ട്രപതി

തിരുവനന്തപുരം: ആധുനിക കാലത്തെ സങ്കീര്‍ണമായ ആരോഗ്യ വെല്ലുവിളികള്‍ നേരിടുന്നതില്‍ ആയുര്‍വേദ ചികിത്സാ സമ്പ്രദായം വലിയ പ്രത്യാശയാണ് നല്‍കുന്നതെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍. സുസ്ഥിരമായ…

ആയുര്‍വേദത്തിന്‍റെ പ്രചാരണം മാനവരാശിയുടെ സൗഖ്യത്തിന്- പ്രധാനമന്ത്രി

തിരുവനന്തപുരം: മാനവരാശിയുടെ ആരോഗ്യസൗഖ്യത്തിന് ഭാരതത്തിന്‍റെ സംഭാവനയാണ് ആയുര്‍വേദമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്‍റെ ഉദ്ഘാടന ചടങ്ങില്‍ അയച്ച ആശംസാസന്ദേശത്തിലാണ്…

പൃഥ്വിരാജും പ്രഭാസും നേര്‍ക്കുനേര്‍, ത്രസിപ്പിക്കുന്ന ദൃശ്യങ്ങളുമായി ‘സലാര്‍’  ട്രയിലര്‍ 

പ്രഭാസ് ആരാധകര്‍ ആകാംശയോടെ കാത്തിരിക്കുന്ന ‘സലാര്‍  പാര്‍ട്ട് -1 സീസ്ഫയര്‍’ ട്രെയിലര്‍ പുറത്തിറങ്ങി. രണ്ട് ഉറ്റ സുഹൃത്തുക്കളുടെ സൗഹൃദമാണ് ചിത്രം പറയുന്നത്.…

ജില്ലാ സഹോദയ അത്ലറ്റിക് മീറ്റ്- ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സെക്കന്റ് റണ്ണറപ്പ്

രാജപുരം: നീലേശ്വരത്ത് പുത്തരിയടുക്കം ഇ.എം.എസ്. സ്റ്റേഡിയത്തില്‍ വച്ചു നടന്ന സി.ബി.എസ്.ഇ സ്‌കൂള്‍ കോംപ്ലക്‌സിന്റെ ജില്ലാ സഹോദയ അറ്റ്‌ലിക് മീറ്റില്‍ ചെറുപനത്തടി സെന്റ്…

സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്‌കാര ജേതാവും, മുല്ലനേഴി കാവ്യ പ്രതിഭാ പുരസ്‌കാരവും നേടിയ വേലാശ്വരം ഗവ: യു.പി.സ്‌കൂളിലെ ആറാം തരം വിദ്യാര്‍ത്ഥിനി ശിവദ കൂക്കള്‍ക്ക് പി.ടി.എ.യുടെ നേതൃത്വത്തില്‍ അനുമോദനം സംഘടിപ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്‌കാര ജേതാവും, മുല്ലനേഴി കാവ്യ പ്രതിഭാ പുരസ്‌കാരവും നേടിയ വേലാശ്വരം ഗവ: യു.പി.സ്‌കൂളിലെ ആറാം തരം വിദ്യാര്‍ത്ഥിനി…

ഗവര്‍ണര്‍ തന്റെ പരാമര്‍ശം ദുര്‍വ്യാഖ്യാനം ചെയ്ത് തന്നെ ദ്രോഹിച്ചു, തിരിച്ചെത്തിയപ്പോള്‍ എതിര്‍ത്തു; സജി ചെറിയാന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാനും. സുപ്രിംകോടതി ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് സജി ചെറിയാനും വിമര്‍ശനവുമായി…