മലനാട് വികസന സമിതിയുടെ പരാതിയെ തുടര്‍ന്ന് റോഡ് പരിശോധനയ്ക്ക് കളക്ടറുടെ നിര്‍ദ്ദേശം.

രാജപുരം: മലനാട് വികസന സമിതിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഇമ്പശേഖര്‍ മുമ്പാകെ ഹോസ്ദുര്‍ഗ്ഗ് – പാണത്തൂര്‍ റോഡിന്റെ പൂടംകല്ല് – ചിറംകടവ് ഭാഗത്തെ നവീകരണ പ്രവര്‍ത്തിയുടെ അപാകതകള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കി.പരാതിയില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങളില്‍ കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ അടിയന്തര അന്വേഷണത്തിന് റോഡ് സേഫ്റ്റി കമ്മീഷണര്‍ക്ക് കൈമാറി. റോഡ് സേഫ്റ്റി കമ്മീഷണര്‍ പൂടംകല്ല് മുതല്‍ ചിറംകടവ് വരെയുള്ള ഭാഗത്ത് പരിശോധന നടത്തി പരാതിയുടെ തെളിവുകള്‍ ശേഖരിച്ച്,തുടര്‍ നടപടികള്‍ സ്വീകരിക്കും. DPR ല്‍ നിന്നും, വര്‍ക്ക് എസ്റ്റിമേറ്റില്‍ നിന്നും വ്യതിചലിച്ച് നടക്കുന്ന നവീകരണ പ്രവര്‍ത്തിയുടെ ഗുരുതരമായ ക്രമക്കേടുകള്‍ അന്വേഷണത്തിന് ശേഷം നടപടികള്‍ എടുക്കും. തുടര്‍ന്ന് ജനപ്രതിനിധികളും, മലനാട് വികസന സമിതി നേതാക്കളും, അനുബന്ധ വകുപ്പുകളുടെ ഉദ്യോഗസ്ഥരും, മാധ്യമ പ്രവര്‍ത്തകരും,കരാര്‍ കമ്പനി പ്രതിനിധികളും പങ്കെടുക്കുന്ന ഒരു പ്രവൃത്തി അവലോകന യോഗം വിളിച്ചു ചേര്‍ക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ഇക്കാര്യങ്ങള്‍ ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍ കൊണ്ടു വരാന്‍ മലനാട് വികസന സമിതി ചെയര്‍മാന്‍ ആര്‍ സൂര്യ നാരായണ ഭട്ട്, ജനറല്‍ സെക്രട്ടറി ബാബു കദളിമറ്റം, സെക്രട്ടറി ബി അനില്‍ കുമാര്‍ എന്നിവര്‍ രാണ് മുന്‍കൈയെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *