അക്ഷരോന്നതി-പുസ്തകവിതരണം നടത്തി

കോളിച്ചാല്‍ : തദ്ദേശസ്വയംഭരണ വകുപ്പ് അക്ഷരോന്നതി പുസ്തക ശേഖരണ ക്യാമ്പയിനിലൂടെ ശേഖരിച്ച പുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം പനത്തടി പഞ്ചായത്തിലെ തിമ്മന്‍ചാല്‍ സാമൂഹിക പഠന മുറിയില്‍ വെച്ച് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഒക്ലാവ് കൃഷ്ണന്‍ നിര്‍വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണന്‍ അധ്യക്ഷയായി.തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി ഹരിദാസ് പദ്ധതി വിശദീകരണം നടത്തി. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് മുഖ്യാതിഥിയായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുപ്രിയ അജിത്, ബ്ലോക്ക് അംഗം ഭവ്യരാജ്, പഞ്ചായത്ത് അംഗം കെ. കെ വേണുഗോപാല്‍, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഇര്‍ഷാദ് അലി,തുടങ്ങിയവര്‍ പ്രസംഗിച്ചു.വാര്‍ഡ് അംഗം എന്‍. വിന്‍സെന്റ് സ്വാഗതവും ഊരുമുപ്പന്‍ സി.രവി നന്ദിയും പറഞ്ഞു. മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ 30,000 രൂപ വിലമതിക്കുന്ന 250 പുസ്തകങ്ങളാണ് വിതരണം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *