വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് രാജീവ് പുരസ്‌കാര്‍ നല്‍കി ആദരിച്ചു

കല്ലിങ്കാല്‍: പ്രിയദര്‍ശിനി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ രാജീവ് പുരസ്‌കാര്‍ നല്‍കി അനുമോദിച്ചു.ക്ലബ്ബ് പ്രസിഡന്റ് കെ. നാരായണന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാധാകൃഷ്ണന്‍ കാനത്തൂര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.വി. നിശാന്ത് മുഖ്യപ്രഭാഷണം നടത്തി.
കെ.വി. രമേശന്‍, ചന്ദ്രന്‍ വളപ്പില്‍, വിഷ്ണു കെ.പി., അനുരാജന്‍, ഉദയകുമാര്‍ കെ.പി., കെ.സി. ശശി എന്നിവര്‍ സംസാരിച്ചു.
വിദ്യാര്‍ത്ഥികളുടെ പഠനമികവിനെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ്ബ് രാജീവ് പുരസ്‌കാര്‍ ഏര്‍പ്പെടുത്തി അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചത്

Leave a Reply

Your email address will not be published. Required fields are marked *