മാറനല്ലൂര്‍ സ്വദേശി നിഷാന്ത് (27) ആണ് നരുവാമൂട് പൊലീസിന്റെ പിടിയിലായത്. റസ്സല്‍ പുരം ബെവ്‌കോ ഔട്ട്‌ലെറ്റിലെ കയറ്റിറക്ക് തൊഴിലാളിയും സ്വന്തമായി പശു ഫാം നടത്തുന്ന ആളുമായിരുന്നു ഇയാള്‍.
വലിയറത്തല ഗോവിന്ദമംഗലം മേഖലയിലെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കാട്ടാക്കട, ആര്യങ്കോട്, മലയിന്‍കീഴ്, ബാലരാമപുരം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ നടത്തിയ നിരവധി കവര്‍ച്ചകളുടെ ചുരുളഴിയുകയായിരുന്നു. വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ടെങ്കിലും പ്രതി ആദ്യമായാണ് അറസ്റ്റിലാകുന്നത്.
ആഡംബര ബൈക്കുകളില്‍ കറങ്ങി നടന്ന് പൂട്ടിയിട്ട വീടുകള്‍ നിരീക്ഷിച്ച ശേഷം പിന്‍വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് തകര്‍ത്തായിരുന്നു മോഷണം. കവര്‍ച്ചയിലൂടെ ലഭിക്കുന്ന പണം വന്‍തോതില്‍ ലോട്ടറി ടിക്കറ്റുകള്‍ വാങ്ങാനും പുതിയ കാറുകളും ബൈക്കുകളും സ്വന്തമാക്കാനുമാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്