പുല്ലാട് ജംഗ്ഷന് സമീപം ഞായറാഴ്ച (നവംബര്‍ 8) രാവിലെ ആറുമണിയോടെയായിരുന്നു സംഭവം നടന്നത്. പുറമറ്റം കറ്റത്തില്‍ വീട്ടില്‍ മഹേന്ദ് കൃഷ്ണന്‍ ഓടിച്ചിരുന്ന സാന്റ്രോ സ്വിംഗ് കാറാണ് കത്തിനശിച്ചത്. പുറമറ്റത്തുള്ള വസതിയില്‍ നിന്ന് തിരുവല്ല ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടെ പുല്ലാടെത്തിയപ്പോള്‍ കാറിന്റെ ബോണറ്റില്‍ നിന്ന് പെട്ടെന്ന് പുകയും തീയുമുയരുകയായിരുന്നു.
തുടര്‍ന്ന് മഹേന്ദ് കൃഷ്ണന്‍ ഉടന്‍ തന്നെ വാഹനം പാതയോരത്ത് നിര്‍ത്തി പുറത്തേക്കിറങ്ങിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. മഹേന്ദ് പുറത്തിറങ്ങിയ നിമിഷങ്ങള്‍ക്കകം തന്നെ തീ കാറിന്റെ ഉള്ളിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് തിരുവല്ലയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘം എത്തി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വാഹനം പൂര്‍ണമായും കത്തിനശിക്കുകയായിരുന്നു.