ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് മെസേജ് അയച്ചു; 17കാരനെ വീട്ടില്‍ വിളിച്ചുവരുത്തി മര്‍ദിച്ച അമ്മയും മകനും കുടുങ്ങി

ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് മെസേജ് അയച്ചു; 17കാരനെ വീട്ടില്‍ വിളിച്ചുവരുത്തി മര്‍ദിച്ച അമ്മയും മകനും കുടുങ്ങി!
എറണാകുളം എളമക്കരയില്‍ ഇന്‍സ്റ്റഗ്രാം മെസേജിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ 17കാരന് ക്രൂരമര്‍ദനമേറ്റു. സുഹൃത്തുക്കളായ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും ഇതിലൊരാളുടെ അമ്മയും ചേര്‍ന്നാണ് കൗമാരക്കാരനെ മര്‍ദിച്ചത്. സംഭവത്തില്‍ സുഹൃത്തിന്റെ അമ്മയായ 40കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മര്‍ദനത്തില്‍ പരിക്കേറ്റ 17കാരന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് കൂട്ടുകാര്‍ ചില സ്ത്രീകള്‍ക്ക് സന്ദേശമയച്ചതാണ് തര്‍ക്കത്തിന് കാരണമായത്. തുടര്‍ന്ന് കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു.
മര്‍ദനമേറ്റ വിവരം കുട്ടി ആദ്യം വീട്ടില്‍ അറിയിച്ചിരുന്നില്ലെങ്കിലും മൂത്രത്തില്‍ രക്തം കണ്ടതിനെ തുടര്‍ന്നാണ് ക്രൂരത പുറത്തറിയുന്നത്. 17കാരന്‍ നിലവില്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. അക്രമത്തില്‍ പങ്കാളികളായ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെ പോലീസ് സോഷ്യല്‍ ബാക്ക്ഗ്രൗണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് സമര്‍പ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *