തദ്ദേശ സ്വയം ഭരണ വകുപ്പ് അക്ഷരോന്നതി പുസ്തക ശേഖരണ ക്യാമ്പയിനിലൂടെ ശേഖരിച്ച പുസ്തകങ്ങളുടെ ജില്ലാതല ഉദ്ഘാടനം തൂങ്ങല്‍ എസ് ടി സമൂഹ്യ പഠനമുറിയില്‍ വെച്ച് നടന്നു.

രാജപുരം : തദ്ദേശ സ്വയം ഭരണ വകുപ്പ് അക്ഷരോന്നതി പുസ്തക ശേഖരണ ക്യാമ്പയിനിലൂടെ ശേഖരിച്ച പുസ്തകങ്ങളുടെ ജില്ലാതല വിതരണം കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തിലെ തൂങ്ങല്‍ എസ് ടി സമൂഹ്യ പഠനമുറിയില്‍ വെച്ച് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഒക്ലാവ് കൃഷ്ണന്‍ നിര്‍വ്വഹിച്ചു. മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ 31000/- രൂപ വിലമതിക്കുന്ന 250 പുസ്തകങ്ങളാണ് വിതരണം ചെയ്തത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സിനു കുര്യാക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍, വാര്‍ഡ് മെമ്പര്‍ ആന്‍സി ജോസഫ് സ്വാഗതവും തദ്ദേശ സ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഹരിദാസ്.കെ.വി പദ്ധതി വിശദീകരണവും നടത്തി.കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് വന്ദന ടി പി മുഖ്യ അതിഥി ആയി പുസ്തകം ഏറ്റുവാങ്ങി. സി കുഞ്ഞികണ്ണന്‍, സി പി ഗോപാലന്‍, വിഷ്ണു, സജയി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *