രാജപുരം:റോഡിലെ വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കുന്നതിനായി ഒടയംഞ്ചാല്‍ മുസ്ലിം പള്ളിക്ക് സമീപം ഒടയംചാല്‍ റോട്ടറി ക്ലബ്ബ് സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചു. റോട്ടറി ക്ലബ്ബിന്റേയും കേരള പോലീസ് വകുപ്പുംസംയുക്ത സംരംഭമായ റോട്ടറി പോലീസ് എന്‍ ഗേജുമെന്റിന്റെ (ROPE ) ഭാഗമായാണ് ബ്രേക്കര്‍ സ്ഥാപിച്ചത്. അമ്പലത്തറ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ദാമോദരന്‍ തുമ്പ ഉത്ഘാടനംനിര്‍വ്വഹിച്ചു. വെള്ളരിക്കുണ്ട് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജി ജോസഫ് റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്സ് നല്‍കി. റോട്ടറി പ്രവര്‍ത്തകരായ യതീഷ്പ്രഭു , സജി ടി ടി, മണി പി, മണികണ്ഠരാജ്, റോബിന്‍ കെ എസ്, തമ്പാന്‍ എം, ഇന്ദു തമ്പാന്‍, അനില്‍കുമാര്‍ ഫിലിപ്പ്, ഒടയംചാല്‍ ജുമാ മസ്ജിദ് കമ്മിറ്റി അംഗങ്ങളായ എന്‍ ഹംസ, കുഞ്ഞബ്ദുള്ള, സമീര്‍, വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മി റ്റിഅംഗം എം കെ ശശിധരന്‍, കെ ജെ സണ്ണി എന്നിവര്‍ സംബന്ധിച്ചു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ബാബു കെഎം സ്വാഗതവും സെക്രട്ടറി ഷീജാ ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.