രാജപുരം: പനത്തടി ഗ്രാമപഞ്ചായത്തില്‍ 10 വര്‍ഷക്കാലയളവിനുള്ളില്‍ ലൈഫ് മിഷനില്‍ ഉള്‍പ്പെട്ട 1287 ഗുണഭോക്താക്കളില്‍ 838 പേര്‍ എഗ്രിമെന്റ് വയ്ക്കുകയും 590 പേര് നാളിതുവരെ പണി പൂര്‍ത്തീകരിക്കുകയും ചെയ്തു. കാസര്‍ഗോഡ് ജില്ലയില്‍ ലൈഫ് മിഷനിലൂടെ ഏറ്റവും കൂടുതല്‍ വീടുകള്‍ പൂര്‍ത്തീകരിച്ച് രണ്ടാം സ്ഥാനം നേടിയ പനത്തടി ഗ്രാമ പഞ്ചായത്തിനുള്ള ഉപഹാരം പഞ്ചായത്ത് പ്രസിഡന്റ് പി രഘുനാഥ് ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യനില്‍ നിന്ന് ഏറ്റുവാങ്ങി.