പാലക്കുന്ന് : ടൗണില്‍ എത്തുന്നവര്‍ക്ക്’ശങ്ക’വന്നാല്‍ അതൊരു വലിയ ആശങ്ക തന്നെയാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും.പാലക്കുന്നില്‍ പൊതു ശൗചാലയം വേണമെന്നത് പാലക്കുന്നുകാരുടെ ഏറെ നാള്‍ പഴക്കമുള്ള ആവശ്യമാണ്.അതിന് ഉടനെ പരിഹാരം കാണണമെന്ന് പാലക്കുന്ന് ബ്രദേര്‍സ് ക്ലബ്ബ് വാര്‍ഷിക പൊതു യോഗം ഉദുമ പഞ്ചായത്ത് ഭരണ സമിതിയോട് ആവശ്യപ്പെട്ടു. സുനിഷ് പൂജാരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജയനന്ദന്‍ പാലക്കുന്ന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് ഹിജാസ്, ട്രഷറര്‍ വിനോദ് പള്ളം, പി.വി. സുമേഷ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: ജയാനന്ദന്‍ പാലക്കുന്ന് (പ്രസി.), കെ. സിനേഷ്. (വൈ. പ്രസി.),അഡ്വ. പി. വി. സുമേഷ് (സെക്ര.), സുകു പള്ളം (ജോ. സെക്ര.), വിനോദ് പള്ളം (ട്രഷ.)