കാഞ്ഞങ്ങാട് : എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ആവശ്യമായ ഫാര്‍മസിസ്റ്റ് തസ്തികകള്‍ സൃഷ്ടിക്കണമെന്നും, ഫാര്‍മസി നിയമങ്ങള്‍ ശക്തമായി നടപ്പിലാക്കണമെന്നും
കേരള ഗവര്‍മെന്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ കാസറഗോഡ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
പരിപാടി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി. ബിജീഷ് അധ്യക്ഷനായി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വിനോദ് കുമാര്‍ പി,സംസ്ഥാന സെക്രട്ടറി കെ. രൂപേഷ് , സംസ്ഥാന ജനറല്‍ സെക്രട്ടറി സി. അഭിലാഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം. ഷബാന സ്വാഗതവും, ഡി.ബാഹുലേയന്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികള്‍
. പ്രസിഡന്റ് : ഷൈലജ വി എസ്,
സെക്രട്ടറി അബ്ദുല്‍ നാസര്‍
ട്രഷറര്‍ : രാജീവ് എം വി എന്നിവരെ തിരഞ്ഞെടുത്തു