കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റായി സന്തോഷ് വി ചാക്കോ അധികാരമേറ്റു.

രാജപുരം: കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റായി സന്തോഷ് വി ചാക്കോ അധികാരമേറ്റു. കള്ളാര്‍ വ്യാപാരഭവനില്‍ നടന്ന ചടങ്ങ് ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം എം സൈമണ്‍ അധ്യക്ഷത വഹിച്ചു.
ഡിസിസി വൈസ് പ്രസിഡന്റ് മാരായ ബിപി പ്രദീപ് കുമാര്‍, സാജിദ്ദ് മൗവ്വല്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ഹരീഷ് പി നായര്‍, എം സി പ്രഭാകരന്‍, ധന്യ സുരേഷ്, ബളാല്‍ ബ്ലോക്ക് പ്രസിഡന്റ് മധുസൂദ്ദനന്‍ ബാലൂര്‍, കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് രജിത കെ , സന്തോഷ് വി ചാക്കോ , മണ്ഡലം സെക്രട്ടറി മാരായ രേഖ സി , സുന്ദരന്‍ ഒരള തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *