അട്ടേങ്ങാനം ചെന്തളം പുതിയവളപ്പ്ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത്കൂവം അളക്കല്‍ ചടങ്ങ് നടന്നു.

അട്ടേങ്ങാനം : ബാത്തൂര്‍ ഭഗവതി ക്ഷേത്ര കഴകം കരിച്ചേരി കോയ്മ, ചെന്തളം പുതിയവളപ്പ് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നീണ്ട 72 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന തെയ്യംകെട്ട് മഹോത്സവത്തിന്റെ ഭാഗമായി കൂവം അളക്കല്‍ ചടങ്ങ് നടന്നു. കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രം, ബേളൂര്‍ ശ്രീ മഹാ ശിവക്ഷേത്രം, മഡിയന്‍ കൂലോം ശ്രീ ക്ഷേത്ര പാലക ക്ഷേത്രം, തുളുര്‍വ്വനത്ത് ശ്രീ ഭഗവതി ക്ഷേത്രം, ബാത്തൂര്‍ ശ്രീ ഭഗവതി ക്ഷേത്രം, കോട്ടപ്പാറ ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം തുടങ്ങിയ വിവിധ ക്ഷേത്രങ്ങളിലേക്കും ദേവസ്ഥാനങ്ങളിലേക്കും കൂവം അളന്നു.
ദേവസ്ഥാനത്ത് സ്വന്തമായി കൃഷി ചെയ്ത് വിളവെടുത്ത നെല്ലാണ് ചടങ്ങിനായി ഉപയോഗിച്ചത്. ആചാരസ്ഥാനികര്‍, വിവിധ ക്ഷേത്രങ്ങളുടെയും ദേവസ്ഥാനങ്ങളുടെയും ഭാരവാഹികള്‍, ആഘോഷകമ്മിറ്റി അംഗങ്ങള്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഏപ്രില്‍ 3,4,5 തിയ്യതി കളിലാണ് തെയ്യംകെട്ട് മഹോത്സവം നടക്കുന്നത്. ഏപ്രില്‍ 3 ന് കലവറ നിറക്കല്‍ ചടങ്ങ് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *