പാലക്കുന്ന് : കരിപ്പോടി-പാലക്കുന്ന് അയ്യപ്പ ഭജനമന്ദിരത്തില്‍ ആഴിപൂജ 9,10 തീയതികളില്‍ നടക്കും. തൃക്കണ്ണാട് കീഴൂര്‍ ധര്‍മശാസ്താ സേവാസംഘ പരിധിയില്‍ 30 വര്‍ഷം മുന്‍പ് പ്രതിഷ്ഠ നടന്ന ഇവിടെ 5 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആഴിപൂജയ്ക്ക് ഒരുങ്ങുന്നത്.
9ന് രാവിലെ 4.30ന് തൃക്കണ്ണാട് ക്ഷേത്ര മേല്‍ശാന്തി നവീന്‍ ചന്ദ്ര കായര്‍ത്തായുടെ കാര്‍മികത്വത്തില്‍ അഷ്ടദ്രവ്യ ഗണപതിഹോമവും സഹസ്രനാമാര്‍ച്ചനയും തുടര്‍ന്ന് പാലക്കുന്ന് ക്ഷേത്ര മുഖ്യകര്‍മി സുനീഷ് പൂജാരിയുടെ സാന്നിധ്യത്തില്‍ സമൂഹപ്രാര്‍ഥനയും നടക്കും.
7ന് ഹരിനാമകീര്‍ത്തനവും (നാരായണന്‍ നായര്‍ ഞെക്ലി), സദ്ഗ്രന്ഥ പാരായണവും( പത്മാവതി വിശാലാക്ഷന്‍ ഉദയമംഗലം) 9 ന് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര മേല്‍ശാന്തി കപോതനില്ലത്ത് ശ്രീധരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ സര്‍വൈശ്വര്യ വിളക്കുപൂജയും നടക്കും. 11ന് അയ്യപ്പ സ്വാമി സംഗമത്തില്‍ കരിപ്പോടി ഭജനമന്ദിരത്തില്‍ നിന്ന് 2018 ന് ശേഷം 18-ആം പടി പൂര്‍ത്തിയാക്കിയ സ്വാമിമാരെ ആദരിക്കും. 11.20ന് കരിപ്പോടി അയ്യപ്പമന്ദിര ഗുരുസ്വാമി നാരായണന്റെ കാര്‍മികത്വത്തില്‍ ‘കുടിവെപ്പ്’. 11.45ന് കരിപ്പോടി എന്‍. എസ്. എസ്. കരയോഗം വനിതാ സമാജത്തിന്റെ വിഷ്ണു സഹസ്ര നാമജപം. 12.40ന് ഉദുമ ദുര്‍ഗാ മഹിള ഭജനസംഘത്തിന്റെ ഭജന. 2.30ന് കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്ര ഭജന സമിതിയുടെ ഭജന.
4.30ന് തിരുവാതിരകളിയും (പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര കരിപ്പോടി മാതൃസമിതി) തുടര്‍ന്ന് കൈകൊട്ടികളിയും (കരിപ്പോടി റിയല്‍ ഫ്രണ്ട്സ് വനിതാവേദി).
5.30ന് ശിങ്കാരിമേളം (പള്ളിക്കര ഗുരുവാദ്യസംഘം).
6.30ന് അയ്യപ്പ ഭജനമന്ദിര സംഘത്തിന്റെ ഭജന. 7ന് എരോല്‍ക്കാവ് വൈഷ്ണവി ക്ഷേത്ര സമിതിയുടെ ഭജന.9ന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭജന സമിതിയുടെ ഭജന.
8ന് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടുന്ന താലപ്പൊലി എഴുന്നള്ളത്ത് കോട്ടിക്കുളം, പാലക്കുന്ന് വഴി 11ന് ഭജന മന്ദിരത്തില്‍ എത്തിച്ചേരും.
11ന് പാലക്കുന്ന് കര്‍മ്മയുടെ നൃത്ത പരിപാടികള്‍ അരങ്ങേറും .
10ന് പുലര്‍ച്ചെ 3നാണ് ആഴിപൂജ. 4ന് ആഴിയാട്ടവും തുടര്‍ന്ന് കൂട്ടശരണം വിളിയോടെ സമാപനം.
വിളക്ക്പൂജയ്ക്ക് വരുന്നവര്‍ കൊടിയിലയും നിലവിളക്കും പൂജാപുഷ്പങ്ങളും കൊണ്ടുവരണമെന്നും താലപ്പൊലി എഴുന്നത്തത്തിന് വഴിനീളെ നിലവിളക്ക് കൊളുത്തി പൂജാ ദ്രവ്യങ്ങള്‍ സമര്‍പ്പിക്കാമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.