പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവത്തിനെത്തുന്ന ആയിരങ്ങള്‍ക്ക്
പ്രസാദമായി നല്‍കാനുള്ള മഞ്ഞള്‍ കുറി കൊച്ചു പൊതികെട്ടുകളില്‍ നിറയ്ക്കുന്ന പ്രവൃത്തി ആരംഭിച്ചു. അര ലക്ഷത്തോളം പൊതികളില്‍ നിറയ്ക്കാന്‍ ഒന്നര ക്വിന്റല്‍ മഞ്ഞള്‍ വേണ്ടിവരും. അത് ഉണക്കി പൊടിയാക്കി മറ്റു ഔഷധ മൂല്യങ്ങളും ചേര്‍ത്താണ് നിറയ്ക്കുന്നത്.
വിവിധ പ്രാദേശിക സമിതികളില്‍ നിന്നെത്തിയവര്‍ മഞ്ഞള്‍ കുറി പ്രസാദം നിറയ്ക്കാന്‍ ഭണ്ഡാര വീട്ടിലെത്തി.
ഭരണി കുറിക്കല്‍ ദിവസമായ വെള്ളിയാഴ്ച്ച മേലേ ക്ഷേത്രത്തില്‍ ഇത് തുടരും.