രാജപുരം : കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ യുകെജി വിദ്യാര്‍ഥികളുടെ ഗ്രാജുവേഷന്‍ ചടങ്ങ് സംഘടിപ്പിച്ചു. പയ്യന്നൂര്‍ സെന്റ് മേരീസ് യുപി സ്‌കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ ശാന്തി ഫിലിപ് ഉദ്ഘാടനം ചെയ്തു. ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിജി മാത്യു അധ്യക്ഷത വഹിച്ചു. പാസ്വേര്‍ഡ് പബ്ലിക്കേഷന്‍സ് ഡയറക്ടര്‍ ജോണി, പിടിഎ പ്രസിഡന്റ് ജിജോ വര്‍ഗീസ്, അധ്യാപിക ശ്രീകല എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥി ജെലീന സ്വാഗതം പറഞ്ഞു.