അധ്യാപകരുടെ അനധികൃത പുസ്തക വില്പന അവസാനിപ്പിക്കണംബി. എസ്. ഒ. എഫ്

കാഞ്ഞങ്ങാട് : സ്‌കൂളുകളില്‍ അധ്യയന വര്‍ഷം തുടങ്ങുമ്പോള്‍ സ്‌കൂളുകളില്‍ ചില അധ്യപകര്‍ നടത്തുന്ന നോട്ട് ബുക്കുകളുടെയും, പുസ്തകങ്ങളുടെയും കച്ചവടം കര്‍ശനമായി നിര്‍ത്തലാക്കണമെന്ന് ബുക്ക് ഷോപ്പ് ഓണേഴ്സ് ഫോറം കാസറഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപെട്ടു.
ചെറുകിട ബുക്ക് ഷോപ്പുകള്‍ വലിയ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് അധ്യാപകരുടെ ഇത്തരം പ്രവര്‍ത്തികള്‍ പ്രതിഷേധാര്‍ഹമാണ്.സര്‍ക്കാര്‍ ശമ്പളം പറ്റുന്ന അധ്യാപകര്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തികള്‍ അധ്യാപക സമൂഹത്തിന് തന്നെ അപമാനമാണെന്ന് ജില്ലാ കമ്മിറ്റി ആരോപിച്ചു.
‘അധ്യാപകര്‍ പഠിപ്പിക്കട്ടെ
വിദ്യാര്‍ത്ഥികള്‍ പഠിക്കട്ടെ ‘പുസ്തക വ്യാപാരികള്‍ പുസ്തക വില്പന നടത്തട്ടെ ‘എന്ന മുദ്രാവാക്യം ഉയര്‍ത്തി സംഘടന ജില്ലയില്‍ ഒട്ടാകെ പ്രചരണം നടത്തുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു.
ജില്ലാ കമ്മിറ്റി യോഗവും ഇഫ്താര്‍ സംഗമവും ബുക്ക് ഷോപ്പ് ഓണേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് രതീഷ് പുതിയപുരയില്‍ ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാജീവന്‍. ഇ അധ്യക്ഷത വഹിച്ചു.മുരളീധരന്‍. കെ. രഞ്ജിത്ത്. എസ്. എന്‍. ഫവാസ്, മുഹമ്മദ് അനീസ്, ഉസ്മാന്‍, ജാബിദ്. വി. കെ., അബ്ദുല്‍ ലത്തീഫ്, പ്രസാദ്. കെ, നിത്യാനന്ദ കമ്മത്, അഷ്റഫ് മൈത്രി, സി. ശശിധരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. photo ബുക്ക് ഷോപ്പ് ഓണേഴ്സ് ഫോറം കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ യോഗവും ഇഫ്താര്‍ സംഗമവും ബുക്ക് ഷോപ്പ് ഓണേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് രതീഷ് പുതിയപുരയില്‍ ഉത്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *