പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് കടമ്പാര്‍ ഗവ. ഹൈസ്‌കൂളില്‍ 1.09 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ആറ് ക്ലാസ്സ് മുറികളുടെ പ്രവൃത്തി ഉദ്ഘാടനം എ.കെ.എം അഷ്റഫ് എം.എല്‍ .എ നിര്‍വ്വഹിച്ചു. മീഞ്ച ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എ താജുദ്ധീന്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഇര്‍ഫാന ഇഖ്ബാല്‍, പി.ടി.എ പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി, ഹെഡ് മാസ്റ്റര്‍ എം.അശോക, അബൂബക്കര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.