കൈക്കൂലി ആരോപണം: ഇ.ഡി ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു

സര്‍ക്കാര്‍ ഡോക്ടറില്‍ നിന്നും 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ ഇ ഡി ഉദ്യോഗാസ്ഥന്‍ അറസ്റ്റില്‍. തമിഴ്‌നാട് പോലീസാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെ മധുരയില്‍ അറസ്റ്റ് ചെയ്തത്. ഇ ഡി ഉദ്യോഗസ്ഥനായ അങ്കിത് തിവാരിയാണ് പിടിയിലായത്. ക്യാമറകള്‍ക്ക് മുഖം കാണിക്കാതിരിക്കാന്‍ സ്വന്തം ടീഷര്‍ട്ട് വലിച്ച് മുഖത്തിട്ട് പോലീസുകാര്‍ പിടിച്ച് കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.

എന്നാല്‍ ഈ സംഭവത്തില്‍ എന്‍ഫോഴ്സ്മെന്റ് കേന്ദ്രങ്ങള്‍ പ്രതികരിച്ചിട്ടില്ല. സംഭവത്തിന്റെ നടുക്കത്തിലാണ് ഇഡി കേന്ദ്രങ്ങള്‍. ചോദ്യം ചെയ്യപ്പെട്ട ഉദ്യോഗസ്ഥനായ അങ്കിത് തിവാരിയെ ഡിസംബര്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.തമിഴ്‌നാട്ടില്‍ ഇ ഡിയുടെ നിരവധി ഓപ്പറേഷന്‍ എം കെ സ്റ്റാലിന്റെ മന്ത്രിമാര്‍ക്കും പാര്‍ട്ടിക്കും എതിരേ നടത്തിയിരുന്നു. മുഖ്യമന്ത്രി സ്റ്റാലിന്റെ മകന്‍ ഉദയ് നിധിക്കെതിരേയും ഇ ഡി കേസുകള്‍ എടുത്തിരുന്നു. പകരത്തിനു പകരം എന്ന രീതിയില്‍ ഇപ്പോള്‍ ഇ ഡി ക്കെതിരെ എം കെ സ്റ്റാലിന്‍ തിരിച്ചടിക്കുകയാണ്.

ഇതിനകം തീര്‍പ്പാക്കിയ കേസില്‍ നിയമനടപടി ഒഴിവാക്കാന്‍ എന്ന പേരില്‍ തിവാരി ആദ്യം ആവശ്യപ്പെട്ടത് 3 കോടി രൂപയാണ്. ഒക്ടോബര്‍ 29 ന് അദ്ദേഹം ജീവനക്കാരനെ ബന്ധപ്പെട്ടു, പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് അവകാശപ്പെടുകയും ഏജന്‍സിയുടെ മധുരയിലെ ഓഫീസിലേക്ക് വിളിപ്പിക്കുകയും ചെയ്തു. അദ്ദേഹം വന്നപ്പോള്‍, തിവാരി അദ്ദേഹത്തോട് 3 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു,

തന്റെ മേലുദ്യോഗസ്ഥരോട് സംസാരിച്ചു എന്ന് അവകാശപ്പെട്ട് പിന്നീട് അത് 51 ലക്ഷമായി കുറച്ചു.ആദ്യ ഗഡുവായ 20 ലക്ഷം രൂപ നവംബര്‍ ഒന്നിന് അടച്ചു. ബാക്കിയുള്ള 31 ലക്ഷം രൂപ ആവശ്യപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാരനെ തിവാരി പീഡിപ്പിക്കുകയായിരുന്നു. നവംബര്‍ 30 ന് അദ്ദേഹം ഡിവിഎസിക്ക് പരാതി നല്‍കി, ഇന്ന് രാവിലെ 10.30 ന് ഡിപ്പാര്‍ട്ട്‌മെന്റ് അങ്കിത് തിവാരിയെ അറസ്റ്റ് ചെയ്തു.അതിവേഗ ത്തില്‍ കാര്‍ പിന്തുടര് ന്നാണ് പോലീസ് തിവാരിയെ പിടികൂടിയതെന്ന് ഡിവിഎസി വൃത്തങ്ങള്‍ വ്യക്തമാക്കി. രക്ഷപെടാന്‍ അങ്കിത് നീക്കം നടത്തി എങ്കിലും വിജയിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *