പാലക്കുന്ന്: പാലക്കുന്ന് കഴകം ചിറമ്മല്‍ മലാംകുന്ന് തല്ലാണി തറവാടില്‍ ഏപ്രില്‍ 17 മുതല്‍ 19 വരെ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യം കെട്ടിന്റെ ലോഗോ ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. വി. രാജേന്ദ്രന്‍ പ്രകാശനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ സി.എച്ച്. നാരായണന്‍ അധ്യക്ഷത വഹിച്ചു. ലോഗോ രൂപ കല്പന ചെയ്ത ഹരീസ് ഉദയഗിരിയെ യോഗത്തില്‍ അനുമോദിച്ചു. കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. കെ. ബാലകൃഷ്ണന്‍, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി. ലക്ഷ്മി, ക്ഷേത്ര ഭരണ സമിതി വൈസ് പ്രസിഡന്റ് കെ.വി.അപ്പു, ട്രഷറര്‍ പി.വി. ചിത്രഭാനു, ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി. ബി. കുഞ്ഞിരാമന്‍, ക്ഷേത്ര മുന്‍ പ്രസിഡന്റ് ഉദയമംഗലം സുകുമാരന്‍ മുന്‍ ജനറല്‍ സെക്രട്ടറി പി.പി. ചന്ദ്രശേഖരന്‍, ചിറമ്മല്‍ പ്രാദേശിക സമിതി പ്രസിഡന്റ് പി. വി. രവീന്ദ്രന്‍, സുകുമാരന്‍ പൂച്ചക്കാട്, പാലക്കുന്നില്‍ കുട്ടി, വി. ആര്‍. പ്രജിത്, നാരായണന്‍ കടപ്പുറം, ടി. രാജന്‍, ടി. നാരായണന്‍, ശ്രീധരന്‍ പള്ളം, പി. എം. ഹരി എന്നിവര്‍ പ്രസംഗിച്ചു.