ഡല്‍ഹിയില്‍ ദീപാവലി ആഘോഷങ്ങള്‍ക്ക് മുന്‍പേ തലസ്ഥാന നഗരിയില്‍ വായുമലിനീകരണം കടുത്ത ഭീഷണിയാകുന്നു.

തിങ്കളാഴ്ച (നവംബര്‍ 2) രാവിലെ ഡല്‍ഹിയിലെ വായുനിലവാര സൂചിക 349 രേഖപ്പെടുത്തി. ഇത് ‘വളരെ മോശം’ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. വരും ദിവസങ്ങളില്‍ അന്തരീക്ഷ സ്ഥിതി കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര വായുനിലവാര മുന്നറിയിപ്പ് സംവിധാനം അറിയിച്ചു.

വൈക്കോല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതും താപനില താഴുന്നതും കാറ്റിന്റെ വേഗത കുറഞ്ഞതുമാണ് മലിനീകരണം രൂക്ഷമാക്കിയത്. ശനിയാഴ്ച (ഒക്ടോബര്‍ 31) 5.33 ശതമാനമായിരുന്ന മലിനീകരണ തോത് ഞായറാഴ്ചയോടെ (നവംബര്‍ 1) 18.57 ശതമാനമായി ഉയര്‍ന്നു. മലിനീകരണം നിയന്ത്രിക്കുന്നതിനായി നവംബര്‍ ഒന്നു മുതല്‍ ഡല്‍ഹിയില്‍ കര്‍ശന നിയന്ത്രണങ്ങളോടെയുള്ള പ്രത്യേക കര്‍മ്മപദ്ധതിക്ക് തുടക്കമായി. ബി.എസ്-ഢക നിലവാരത്തിന് താഴെയുള്ള പുറത്തുനിന്നുള്ള വാഹനങ്ങള്‍ക്ക് ഡല്‍ഹിയിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. കൂടാതെ, പൊടിപടലങ്ങള്‍ ഉയര്‍ത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് ‘വര്‍ക്ക് ഫ്രം ഹോം’ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *