രാജപുരം:പനത്തടി പഞ്ചായത്തിലെ പെരുതടി സ്മാര്‍ട്ട് അങ്കണവാടിയില്‍ പ്രവേശനോത്സവം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി രഘുനാഥ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ ബി രതീഷ് അദ്ധ്യക്ഷത വഹിച്ചു. സിനിമാ നാടക നടന്‍ കൂക്കള്‍ രാഘവന്‍ മുഖ്യാതിഥിയായി. പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം ബി സുരേഷ്, അങ്കണവാടി വര്‍ക്കര്‍ പി നിര്‍മ്മല ,ആശ വര്‍ക്കര്‍ പി സി സരോജിനി, മധു പുളിം കൊച്ചി, പി ആര്‍ രേഖ , എസ് ജെ ജാജി എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണവും ചെയ്തു.