മലപ്പുറം – ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മലപ്പുറത്ത് റോഡ് സുരക്ഷാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കുട്ടികളില്‍ ബാല്യകാലം മുതല്‍ സുരക്ഷിത യാത്രാ ശീലങ്ങള്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയില്‍ 160 ലധികം സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാരും അധ്യാപകരും പങ്കെടുത്തു. സെഷനുകളില്‍, അധ്യാപകര്‍ക്ക് കിഡ്സ് മൈന്‍ഡ്സെറ്റ് ചേഞ്ച് അവെയര്‍നെസ് മോഡ്യൂളുകള്‍ പരിചയപ്പെടുത്തി. വിദ്യാര്‍ത്ഥികളില്‍ സുരക്ഷിത റോഡ് ശീലങ്ങള്‍ വളര്‍ത്താന്‍ സഹായിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തതാണ് ഈ മോഡ്യൂളുകള്‍. ഒരു പ്രത്യേക പോര്‍ട്ടല്‍ മുഖേന സ്‌കൂളുകള്‍ക്ക് മോഡ്യൂളുകളിലേക്ക് തുടര്‍ച്ചയായ ആക്‌സസ് ലഭിക്കും. മാത്രമല്ല ഇവ സ്ഥിരമായി അപ്ഡേറ്റും ചെയ്യും. സ്‌കൂളുകളുടെ സൗകര്യത്തിനായി, സെഷനുകള്‍ ലൈവ് സ്ട്രീം ചെയ്യുകയോ പിന്നീട് ഉപയോഗിക്കാന്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യാം. കൂടാതെ, വിവിധ വിദ്യാര്‍ത്ഥി സമൂഹങ്ങളെ പരിഗണിച്ച് മോഡ്യൂളുകള്‍ പല ഭാഷകളിലും ലഭ്യമാണ്.
മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ റഫീഖ് പി.വി., മലപ്പുറം അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ ഷൂജ മട്ടട, മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സുനിത എസ്., മലപ്പുറം അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസര്‍ ജോസ്മി ജോസഫ്, മലപ്പുറം അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസര്‍ സന്തോഷ് കുമാര്‍, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയിലെ മുതിര്‍ന്ന പ്രതിനിധികളായ കോര്‍പ്പറേറ്റ് അഫയേഴ്‌സ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രഭു നാഗരാജ്, എക്‌സ്റ്റേണല്‍ അഫയേഴ്‌സ് ജനറല്‍ മാനേജര്‍ നിതിന്‍ പവാര്‍, സേഫ്റ്റി റൈഡിംഗ് ജനറല്‍ മാനേജര്‍ ശിശിര്‍ ചതുര്‍വേദി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.