രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ ലൈഫ് പി എം എ വൈ ഗുണഭോക്താക്കള്‍ക്കുള്ള പരിശീലന പരിപാടി കള്ളാര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജിത കെ ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം എം സൈമണ്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുനില്‍കുമാര്‍ പരിശീലന ക്ലാസ് നല്‍കി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഒക്ലാവ് കൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഗീത പി,റോയി പി എല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീമതി പ്രേമ, വിഇഒ മാരായ ശ്രീജിത്ത്, ഉഷ എന്നിവര്‍ സംസാരിച്ചു.