നമുക്കും തെളിനീര്‍കുടങ്ങള്‍ ഒരുക്കാം; കിളികള്‍ക്ക് ദാഹജലം ഒരുക്കി എം.സി.ആര്‍.സി പനത്തടി

രാജപുരം: വേനല്‍ക്കാലത്ത് വെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുന്ന കിളികള്‍ക്കും മറ്റു പക്ഷികള്‍ക്കും ദാഹജലം ലഭ്യമാക്കുന്നതിനായി എം.സി.ആര്‍.സി പനത്തടി ”നമുക്കും തെളിനീര്‍കുടങ്ങള്‍ ഒരുക്കാം 3.0” ക്യാമ്പയിന്‍ സംഘടിപ്പിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി നടപ്പാക്കുന്ന പ്രവര്‍ത്തനത്തിന്റെ മൂന്നാം പതിപ്പാണ് ഇത്. പരിപാടിയുടെ ഉദ്ഘാടനം പനത്തടി പഞ്ചായത്ത് പ്രസിഡന്റ് രഘുനാഥ് നിര്‍വഹിച്ചു. പഞ്ചായത്തംഗം രതീഷ് സംബന്ധിച്ചു. പരിപാടിയുടെ ഭാഗമായി സ്ഥാപന പരിസരത്തും സമീപ പ്രദേശങ്ങളിലുമുള്ള മരങ്ങളില്‍ വെള്ളം നിറച്ച പാത്രങ്ങള്‍ സ്ഥാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *