അഖിലേന്ത്യ വോളിബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 6ന് വൈകുന്നേരം 6 മണി മുതല്‍ കൊട്ടോടി സ്‌കൂള്‍ ഗ്രൗണ്ടില്‍

രാജപുരം: കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വികസന സമിതി ധനശേഖരണാര്‍ത്ഥം ജില്ലാ വോളിബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഖിലേന്ത്യ വോളിബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 6ന് വൈകുന്നേരം 6 മണി മുതല്‍ കൊട്ടോടി സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടക സമിതി രക്ഷാധികാരികളായ കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.രജിത, പതിനാലാം വാര്‍ഡ് മെംബര്‍ബിന്ദു ഗംഗാധരന്‍, ചെയര്‍മാന്‍ഉമ്മര്‍ പൂണൂര്‍, ജനറല്‍ കണ്‍വീനര്‍ പി.ജി.പ്രശാന്ത്, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ രാധാകൃഷ്ണന്‍ അഞ്ജനമുക്കൂട് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സ്‌കൂള്‍ വികസന നിധി സമാഹരണത്തിനായി നടത്തുന്ന പ്രസ്തുത ടൂര്‍ണമെന്റില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ആറ് പ്രമുഖ പുരുഷ ടീമുകള്‍ പങ്കെടുക്കും. ഇതോടൊപ്പം രണ്ട് വനിതാ ടീമുകളുടെ പ്രത്യേക മത്സരവും നടക്കും. ടൂര്‍ണമെന്റ് നടത്തിപ്പിനായി പിടിഎ പ്രസിഡന്റ് ഉമ്മര്‍ പൂണൂര്‍ പെയര്‍മാനും, അധ്യാപകന്‍പി.ജി. പ്രശാന്ത് ജനറല്‍ കണ്‍വീനറായും, എസ് എം സി ചെയര്‍മാന്‍എ.ശശിധരന്‍ ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാനായും വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 33333 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനക്കാര്‍ക്ക് 22222 രൂപയും ട്രോഫിയും നല്‍കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *