രാജപുരം: നീലേശ്വരത്ത് പുത്തരിയടുക്കം ഇ.എം.എസ്. സ്റ്റേഡിയത്തില്‍ വച്ചു നടന്ന സി.ബി.എസ്.ഇ സ്‌കൂള്‍ കോംപ്ലക്‌സിന്റെ ജില്ലാ സഹോദയ അറ്റ്‌ലിക് മീറ്റില്‍ ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സെക്കന്‍ഡ് റണ്ണറപ്പായി. സഹോദയയിലെ 20 സ്‌ക്കൂളുകളില്‍ നിന്ന് 34 ഇനങ്ങളിലായി 750 ല്‍ അധികം കായിക പ്രതിഭകള്‍ മാറ്റുരച്ച അത്‌ലറ്റിക് മീറ്റില്‍ 96 പോയന്റ് നേടിയാണ് സ്‌കൂള്‍ സെക്കന്റ് റണ്ണറപ്പ് ആയത്. വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് കോണ്‍ വെന്റ് സ്‌കൂള്‍ 160 പോയന്റോടെ ഒന്നാം സ്ഥാനവും പടുപ്പ് സാന്‍ജിയോ സെന്‍ട്രല്‍ സ്‌കൂള്‍ 102 പോയന്റോടെ രണ്ടാം സ്ഥാനവും നേടി.
സെന്റ് മേരീസ് സ്‌കൂളിലെ ആരോണ്‍ ടോം ജയന്‍ പതിനാറ് വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായി. വിജയികളായ സ്‌കൂളുകള്‍ക്കും വ്യക്തിഗത ചാമ്പ്യന്‍മാര്‍ക്കും കാസറഗോഡ് സഹോദയ പ്രസിഡന്റും ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പളുമായ ഫാദര്‍ ജോസ് കളത്തിപ്പറമ്പിലും സഹോദയ സെക്രട്ടറിയും സെന്റ് എലിസബത്ത് കോണ്‍വെന്റ് സ്‌കൂള്‍ പ്രിന്‍സിപ്പളുമായി സിസ്റ്റര്‍ ജ്യോതിയും അത്ലറ്റിക് കണ്‍വീനിയറും സ്റ്റെല്ലാ മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പലുമായ സിസ്റ്റര്‍ ലിന്‍ഡായും മറ്റു സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍ മാരും ചേര്‍ന്ന് ട്രോഫികള്‍ വിതരണം ചെയ്തു.