സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്‌കാര ജേതാവും, മുല്ലനേഴി കാവ്യ പ്രതിഭാ പുരസ്‌കാരവും നേടിയ വേലാശ്വരം ഗവ: യു.പി.സ്‌കൂളിലെ ആറാം തരം വിദ്യാര്‍ത്ഥിനി ശിവദ കൂക്കള്‍ക്ക് പി.ടി.എ.യുടെ നേതൃത്വത്തില്‍ അനുമോദനം സംഘടിപ്പിച്ചു. അനുമോദന ചടങ്ങ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ. ദാമോദരന്‍ ഉദ്ഘാടനം ചെയ്ത് പി.ടി.എയുടെ ഉപഹാരം സമ്മാനിച്ചു.പ്രശസ്ത കവി ഡോ: സി.രാവുണ്ണി മുല്ലനേഴി കാവ്യ പ്രതിഭാ പുരസ്‌കാരവും പ്രശസ്തിപത്രവും ഫലകവും സമ്മാനിച്ചു.
പി.ടി.എ.പ്രസിഡണ്ട് പി.വിനോദ് അധ്യക്ഷത വഹിച്ചു. എസ്.എം.സി. ചെയര്‍മാന്‍ പി.വി. അജയന്‍, പി.ടി.എ. വൈസ് പ്രസിഡണ്ട് കെ.വി. സുനില്‍കുമാര്‍ , മദര്‍ പി.ടി.എ.പ്രസിഡണ്ട് കെ.ജയശ്രീ , കെ.വി.ശശികുമാര്‍ മാസ്റ്റര്‍ , പി.പി ജയന്‍ മാസ്റ്റര്‍, എന്‍.ശോഭന ടീച്ചര്‍, അജികുമാര്‍ നാരായണന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ടി.വിഷ്ണുനമ്പൂതിരി മാസ്റ്റര്‍ സ്വാഗതവും കെ.വി.രാജന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ശിവദ കൂക്കള്‍ മറുപടി പ്രസംഗം നടത്തി. അങ്കണം വിദ്യാര്‍ത്ഥി സാഹിത്യ പുരസ്‌കാരം, കുഞ്ഞുണ്ണി ചിത്രശലഭം അവാര്‍ഡ്, ജില്ലാ ശിശുക്ഷേമ സമിതി സ്റ്റുഡന്റ് പാര്‍ലമെന്റ് പ്രധാനമന്ത്രി, വിവിധ ജില്ലാ സാഹിത്യ- ക്വിസ് മത്സരങ്ങളിലും ശിവദ ശോഭിച്ചിട്ടുണ്ട്.