സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ ഇരുപത്തിനാലാമത് സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്ട് നടന്നു

കാഞ്ഞങ്ങാട്: കേരളത്തിലെ ഫുട്‌ബോള്‍ സംഘാടകര്‍, ടീമുകള്‍, റഫറിമാര്‍ എന്നിവര്‍ പ്രതിനിധീകരിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്റെ ഇരുപത്തിനാലാമത് സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട് എമിറേറ്റ്‌സ് ഹാളിലെ അബ്ദുല്‍റഹിമാന്‍ വണ്ടൂര്‍ നഗറില്‍ നടന്നു കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് യു.ഷറഫലി സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷനുകള്‍ നടത്തുന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്കള്‍ കച്ചവട താല്‍പര്യത്തെ മാറ്റിനിര്‍ത്തിക്കൊണ്ട്, ഇതില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് പുതു തലമുറയിലെ കായിക താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നതിന് ഉപയോഗിക്കണമെന്ന്അദ്ദേഹം പറഞ്ഞു. എസ്.എഫ്. എ സംസ്ഥാന പ്രസിഡണ്ട് കെ.എസ്. ലെനിന്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍, നഗരസഭ അധ്യക്ഷ കെ. വി. സുജാത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ, വാര്‍ഡ് മെമ്പര്‍ എം. ശോഭന എന്നിവര്‍ വിവിധ ഉപഹാരങ്ങള്‍ വിതരണം ചെയ്തുകൊണ്ട് സംസാരിച്ചു.

എസ്.എഫ്. എ സംസ്ഥാന ട്രഷറര്‍ കെ. ടി.ഹംസ, ഇന്ത്യന്‍ ഫുട്‌ബോള്‍ താരം എം. സുരേഷ്, എസ്. എഫ്. എ സംസ്ഥാന വൈസ് പ്രസിഡണ്ട് ചെറൂട്ടി മുഹമ്മദ്, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ അഡ്വക്കേറ്റ് ഷെമീം പാക്‌സന്‍,ഫാറൂഖ് പച്ചീരി, യൂസഫ് കാളിക്കാവ്, പി. കൃഷ്ണന്‍കുട്ടി, സലാവുദ്ദീന്‍ മമ്പാട്, സംസ്ഥാന സെക്രട്ടറി യു.പി.പുരുഷോത്തമന്‍, സംസ്ഥാന ട്രഷറര്‍ ജോണ്‍സണ്‍ ജേക്കബ്, സംസ്ഥാന കമ്മിറ്റി അംഗം നാസര്‍ ബാബു, തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് കെ.ജി.ശശി തൃശൂര്‍ ജില്ലാ സെക്രട്ടറി ടി.കെ. മധു, പാലക്കാട് ജില്ലാ സെക്രട്ടറി വാഹിദ് കുപ്പൂത്ത്, മലപ്പുറം ജില്ലാ സെക്രട്ടറി യാസിക് മഞ്ചേരി, കണ്ണൂര്‍ ജില്ലാ സെക്രട്ടറി സുമേഷ് ഇരിട്ടി,കാസര്‍ഗോഡ് ജില്ലാ ട്രഷറര്‍ സൈനുദ്ദീന്‍എന്നിവര്‍ സംസാരിച്ചു. റോയല്‍ മുസ്തഫ,എളയേടത്ത് അഷ്‌റഫ് എന്നിവര്‍ അനുസ്മരണ പ്രഭാഷണവും അനുശോചന പ്രമേയവും അവതരിപ്പിച്ചു. എസ്.എഫ്.എ സംസ്ഥാന സെക്രട്ടറി എം. എ ലത്തീഫ് സ്വാഗതവും എം.സേതു നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *