പാലക്കുന്ന് : കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസില്‍ 2023 ഏപ്രിലില്‍ വരുത്തിയ ഭീമമായ വര്‍ധനവില്‍ 50 ശതമാനം വരെ കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ലെന്‍സ്‌ഫെഡ് ജില്ലാ കമ്മിറ്റി യോഗം സ്വാഗതം ചെയ്തു.സാധാരണക്കാരേയും കെട്ടിട നിര്‍മാതാക്കളെയും ദോഷകരമായി ബാധിച്ച് നിര്‍മാണമേഖല സ്തംഭനാവസ്ഥയിലായ വേളയില്‍, എല്ലാവര്‍ക്കും ആശ്വാസമേകുന്ന തീരുമാനം കൈകൊണ്ട സര്‍ക്കാരിനെയും, തദ്ദേശ വകുപ്പ് മന്ത്രി എം. ബി. രാജേഷിനെയും യോഗം അഭിനന്ദിച്ചു. വര്‍ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലെന്‍സ്ഫെഡ് നിരവധി പ്രക്ഷോഭപരിപാടികള്‍ നടത്തിയിരുന്നു.സംസ്ഥാന പ്രസിഡന്റ് സി. എസ്. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ്
സി. വി. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഇ. പി. ഉണ്ണികൃഷ്ണന്‍, എം. മധുസൂദനന്‍, ജില്ലാ കമ്മിറ്റി ഭാരവാഹികളായ എം. പി.വിജയന്‍, എ. രാജന്‍, കെ. സുരേന്ദ്രകുമാര്‍, കെ.സജിമാത്യു, എം.വി. അനില്‍കുമാര്‍, മുഹമ്മദ് റാഷിദ് എന്നിവര്‍ പ്രസംഗിച്ചു.