നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂളില്‍ ‘രുചിയുടെ തനിമ’എന്ന നാടന്‍ പലഹാര മേള ഏറെ ശ്രദ്ധയാകര്‍ഷിച്ചു

അഞ്ചാം ക്ലാസ്സിലെ സോഷ്യല്‍ സയന്‍സില്‍ ‘പീലിയുടെ ഗ്രാമം’ എന്ന പാഠഭാഗത്തെ ആസ്പദമാക്കി ക്ലാസ് തലത്തില്‍ നടത്തിയ ‘രുചിയുടെ തനിമ ‘എന്ന നാടന്‍ പലഹാരമേള ഏറെ ശ്രദ്ധ ആകര്‍ഷിച്ചു. ആരോഗ്യത്തിന് ഹാനികരമാകുന്ന ഫാസ്റ്റ് ഫുഡ് സംസ്‌കാരം വ്യാപകമാവുന്ന ഈ കാലഘട്ടത്തില്‍ നാടന്‍ വിഭവങ്ങളുടെ പ്രാധാന്യവും രുചിയും കുട്ടികളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപകരും കുട്ടികളും വ്യത്യസ്തങ്ങളായ നാടന്‍ പലഹാരങ്ങള്‍ വീടുകളില്‍ നിന്നുണ്ടാക്കി കൊണ്ടുവന്ന് പ്രദര്‍ശിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് അതിന്റെ രുചിയും ഗുണവും മനസ്സിലാക്കാന്‍ അവസരം നല്‍കുകയും ചെയ്തതിലൂടെ നാടന്‍ വിഭവങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളില്‍ ഏറെക്കുറെ അവബോധം സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചു. പ്രഥമാധ്യാപകന്‍ ഗോപിനാഥന്‍ കെ പരിപാടി ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ അബ്ദുള്‍ഖാദര്‍, അധ്യാപകരായ അബ്ദുള്‍ ബഷീര്‍, വിനോദ്കുമാര്‍, ദീപ്തിജോണ്‍,വേണുഗോപാലന്‍,ശ്രീലേഖ , ജയശ്രീ ,ശരണ്യ ,മുനീര്‍, ജ്യോതി ,ആതിര ,ദില്‍ഷാദ്, റൂവൈസ് തുടങ്ങിയവര്‍ പലഹാരമേളയ്ക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *