ശിവരാത്രിയും ഇന്ത്യ-പാക് പോരാട്ടവും; വിജയപുരയില്‍ വീട് കുത്തിത്തുറന്ന് 20 പവന്‍ കവര്‍ന്നു

കര്‍ണാടക: ഗ്രാമം ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് പോരാട്ടത്തിന്റെ ആവേശത്തിലും വീട്ടുകാര്‍ ശിവരാത്രി ആഘോഷത്തിനായി ക്ഷേത്രത്തിലും പോയ തക്കം നോക്കി വന്‍ കവര്‍ച്ച. കര്‍ണാടകയിലെ വിജയപുര ശാരദ നഗറില്‍ സോമശേഖര ഗാനിയുടെ വീട്ടിലാണ് മോഷണം നടന്നത്. 20 പവനോളം സ്വര്‍ണ്ണവും 270 ഗ്രാം വെള്ളിയും 40,000 രൂപയും കള്ളന്മാര്‍ മോഷ്ടിച്ചു.

മഹാശിവരാത്രി ആഘോഷങ്ങള്‍ക്കായി കുടുംബം ക്ഷേത്രത്തില്‍ പോയ സമയത്താണ് മോഷണം നടന്നത്. ഗ്രാമവാസികള്‍ മുഴുവന്‍ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിന്റെ ആവേശത്തിലായിരുന്നതിനാല്‍ തെരുവുകളില്‍ ആളനക്കം കുറവായിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് മോഷ്ടാക്കള്‍ വീട് കുത്തിത്തുറന്നത്. ക്ഷേത്രത്തില്‍ നിന്ന് മടങ്ങിയെത്തിയ വീട്ടുകാരാണ് മോഷണവിവരം അറിയുന്നത്. ഗോല്‍ ഗുംബസ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ശിവരാത്രി ആഘോഷങ്ങളുടെ തിരക്ക് മുതലെടുത്ത് വിജയപുര, കൊപ്പാല്‍, റായ്ച്ചൂര്‍ മേഖലകളില്‍ സമാനമായ രീതിയില്‍ വ്യാപക മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *