അമിത നിരക്കും സിഗ്‌നല്‍ ലംഘനവും; കൊച്ചിയില്‍ 851 ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി

കൊച്ചി: നഗരത്തിലെ ഗതാഗത നിയമലംഘനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി കൊച്ചി സിറ്റി പൊലീസ് നടത്തിയ വ്യാപക പരിശോധനയില്‍ 851 ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി എടുത്തു. ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 15 വരെയുള്ള ഒന്നര മാസത്തെ കണക്കുകളാണിത്. അമിത നിരക്ക് ഈടാക്കുന്നവര്‍ക്കും സിഗ്‌നല്‍ ലംഘിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടിയാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്.

നിശ്ചിത നിരക്കിലും കൂടുതല്‍ പണം ഈടാക്കല്‍, ട്രാഫിക് സിഗ്‌നലുകള്‍ അവഗണിക്കുക, സീബ്രാ ക്രോസിംഗില്‍ വാഹനം നിര്‍ത്തുക, ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയില്‍ നോ-പാര്‍ക്കിംഗ് മേഖലകളില്‍ വാഹനം ഇടുക. മെട്രോ പില്ലറുകള്‍ക്ക് സമീപവും സ്‌കൂള്‍, ആശുപത്രി പരിസരങ്ങളിലും അനധികൃതമായി വാഹനം നിര്‍ത്തുന്നത് എന്നിവയാണ് പ്രധാനമായും കണ്ടെത്തിയ നിയമ ലംഘനങ്ങള്‍. ആവര്‍ത്തിച്ച് നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *