രാജപുരം :കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പന്‍സറി വയമ്പ് വാര്‍ഡ് വികസനസമിതിയുടെ നേതൃത്വത്തില്‍ പകര്‍ച്ച വ്യാധി പ്രതിരോധ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നേരംകാണാതടുക്കം വയോജന പകല്‍ വിശ്രമകേന്ദ്രത്തില്‍ കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി ഗംഗാധരന്‍, വാര്‍ഡ് മെമ്പര്‍മാരായ സജിത ശ്രീകുമാര്‍, ജോളി ജോസഫ് എന്നിവര്‍ സംസാരിച്ചു.കോടോം ബേളൂര്‍ ഒടയംചാല്‍ ആയുര്‍വേദ ഡിസ്പെന്‍സറി ഡോക്ടര്‍ ജിജി. വി, കുറ്റിക്കോല്‍ FHC മെഡിക്കല്‍ ഓഫിസര്‍ പ്രേമരാജ് കെ എന്നിവര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു. പരിശോധിച്ച് മുഴുവന്‍ ആളുകള്‍ക്കും മരുന്ന് വിതരണവും നടത്തി. ക്യാമ്പില്‍ എത്തുന്നവരുടെ പ്രെഷര്‍ ഷുഗര്‍ എന്നിവ പരിശോധിക്കാന്‍ നേരംകാണതടുക്കം ഹെല്‍ത്ത് വിഭാഗം സ്റ്റാഫ് സോണിയ, ആശാ വര്‍ക്കര്‍മാരായ ചിത്രലേഖ, ഉഷ, ADS അംഗങ്ങളായ മിനി, ലേഷ്മ വാര്‍ഡ് സമിതി അംഗങ്ങളായ വി കെ ലളിത,ഊര് കൂട്ടംമൂപ്പന്‍ ചന്ദ്രന്‍ ബി, ഓടയംചാല്‍ ആയുര്‍വേദ സ്റ്റാഫ് ശാരിക എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി.വാര്‍ഡ് മെമ്പറും പഞ്ചായത്ത് വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ സുരേഷ് വയമ്പ് സ്വാഗതവും ഇരുപത്തിഒന്നാം വാര്‍ഡ് മെമ്പര്‍ ടി കൃഷ്ണന്‍ അധ്യക്ഷതയും വഹിച്ച ചടങ്ങില്‍ വാര്‍ഡ് കണ്‍വീനര്‍ ശിവകുമാര്‍ നന്ദിയും പറഞ്ഞു.