ഗ്രീന്‍ ചന്ദ്രഗിരി അഗ്രോ ഫാര്‍മേഴ്സ് കമ്പനിയുടെ വളം ഡിപ്പോ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എംഎല്‍.എ ഉദ്ഘാടനം ചെയ്തു

രാജപുരം : ഗ്രീന്‍ ചന്ദ്രഗിരി അഗ്രോ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ പുതിയ വളം ഡിപ്പോ പൂടംകല്ല് സി എം കോംപ്ലക്സ് ബില്‍ഡിംഗില്‍ അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു.ഗ്രീന്‍ ചന്ദ്രഗിരി ചെയര്‍മാന്‍ ബി. രത്‌നാകരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. വളം ഡിപ്പോ ഉദ്ഘാടനത്തിന് പുറമെ, പ്രകൃതിദത്ത ജല ശുദ്ധീകരണ സഹായിയായ ‘ജലാമൃത്’ ഉല്പന്നത്തിന്റെ ലോഞ്ചിങ്, രാജു കാരുപ്ലാക്കിലിന് നല്‍കി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഇന്‍ചാര്‍ജ് അര്‍ജിത പി വി നിര്‍വഹിച്ചു.

കര്‍ഷകര്‍ക്കുള്ള ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം റിജിന്‍ പി കെ (ബിസിനസ്സ് എക്‌സ്‌പേര്‍ട്ട് പി ഡി എസ് )നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഇന്‍ചാര്‍ജ് ആര്‍ജിത പിവി , പ്രൊജക്റ്റ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് ആത്മ ഷെറിന്‍ മുള്ളൂര്‍,തുടങ്ങിയവര്‍ വിശിഷ്ട അതിഥികളായി സംസാരിച്ചു. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് കൃഷി ഓഫീസര്‍ ഹനീന കെ. എം ആദ്യ വളം വില്പന വി ഡി രമേശിന് നല്‍കി ഉല്‍ഘാടനം നിര്‍വഹിച്ചു.
രാജു ഒ.ജെ, ബേബിച്ചന്‍ അഞ്ചുകണ്ടത്തില്‍, സണ്ണി വടക്കേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.കമ്പനി സി ഇ ഒ രജനിമോള്‍ വിജയന്‍ സ്വാഗതംവും ഷാജന്‍ പി.ജെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *