സഹകരണ മേഖല നാടിന്റെ നട്ടെല്ല് – കെ നീലകണ്ഠന്‍ എം എല്‍ എ

രാജപുരം: സഹകരണ മേഖല നാടിന്റെ നട്ടെല്ലാണെന്ന് കെ നീലകണ്ഠന്‍ എം എല്‍ എ. കള്ളാര്‍ ഫാര്‍മേഴ്സ് വെല്‍ഫയര്‍ സഹകരണ സംഘം സംഘടിപ്പിച്ച എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികളെയും അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എല്‍ എ. സംഘം പ്രസിഡന്റ് എം.കെ മാധവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത കെ, വ്യാപാരി വ്യവസായി ഏകോപന സമിതി കള്ളാര്‍ യൂണിറ്റ് പ്രസിഡന്റ് മത്തായി വി ജോര്‍ജ്, ബി അബ്ദുല്ല എന്നിവര്‍ സംസാരിച്ചു. സംഘം വൈസ് പ്രസിഡന്റ് സുരേഷ് ഫിലിപ് സ്വാഗതവും സംഘം സെക്രട്ടറി മിഥുന്‍ കെ നന്ദിയും പറഞ്ഞു. ചടങ്ങില്‍ എം എല്‍ എയെ സംഘം പ്രസിഡന്റ് ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *