രാജപുരം : കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ പ്രതിമാസ ഫയല്‍ അദാലത്ത് നടന്നു. വിവിധ മേഖലകളില്‍ നിന്നായി ആകെ 14 അപേക്ഷകള്‍ ലഭിച്ചു. ലൈസന്‍സ്, ഭവനപദ്ധതി, തൊഴിലുറപ്പ്, ബില്‍ഡിംഗ് പെര്‍മിറ്റ്, പെന്‍ഷന്‍ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളാണ് ലഭിച്ചത്.
ലഭിച്ച അപേക്ഷകളില്‍ 3 എണ്ണം ഉടന്‍ തീര്‍പ്പാക്കി
ശേഷിക്കുന്ന അപേക്ഷകളില്‍ ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊണ്ട്, ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും, അപേക്ഷകര്‍ക്ക് പരിഹാര മറുപടി നല്‍കുകയും ചെയ്തു.