കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റ് വ്യാപാരി ദിനം സമുചിതമായി ആഘോഷിച്ചു; വ്യാപാരഭവനില്‍ യൂണിറ്റ് പ്രസിഡന്റ് പതാക ഉയര്‍ത്തി

രാജപുരം : കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റ് വ്യാപാരി ദിനം സമുചിതമായി ആഘോഷിച്ചു വ്യാപാരഭവനില്‍ യൂണിറ്റ് പ്രസിഡന്റ് പതാക ഉയര്‍ത്തി. തുടര്‍ന്ന് യൂണിറ്റ് പ്രസിഡന്റ് ജയിന്‍ പി.വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ ജനറല്‍ സെക്രട്ടറി കെ. ജെ.സജി ഉദ്ഘാടനം ചെയ്തു. രാജപുരം യൂണിറ്റിലെ സ്ഥാപക മെമ്പര്‍മാരെ ജില്ലാ ഭാരവാഹികള്‍ ആദരിച്ചു, ക്യാന്‍സര്‍ രോഗികള്‍ക്കുള്ള കേശദാനം പരിപാടി വനിതാ വിംഗിന്റെ നേതൃത്വത്തില്‍ നടന്നു. പൂടംകല്ല് ചാച്ചാജി ബഡ്‌സ് സ്‌ക്കൂളിന് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു, സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോളിച്ചാല്‍ യൂണിറ്റിലെ ജിബിന്‍ എന്ന യുവാവിനുള്ള ചികിത്സാ സഹായം കൈമാറി, കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. എം. സൈമണ്‍, ജില്ലാ കൗണ്‍സില്‍ അംഗം എന്‍ മധു, വനിതാവിംഗ് ജില്ലാ സെക്രട്ടറി രാജി സുനില്‍, വനിതാ വിംഗ് യൂണിറ്റ് ജനറല്‍ സെക്രട്ടറി രമ്യ രാജീവന്‍ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറി രാജീവന്‍ പി.ടി. സ്വാഗതവും യൂണിറ്റ് ട്രഷറര്‍ കെ.സുധാകരന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *