യൂത്ത് കോണ്‍ഗ്രസ് പനത്തടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോളിച്ചാലില്‍ ക്വിറ്റ് ഇന്ത്യാ ദിനവും യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനാചരണവും നടത്തി

രാജപുരം : യൂത്ത് കോണ്‍ഗ്രസ് പനത്തടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോളിച്ചാലില്‍ ക്വിറ്റ് ഇന്ത്യാ ദിനവും, യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനാചരണവും നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അജീഷ് കോളിച്ചാല്‍ അദ്ധ്യക്ഷത വഹിച്ചു. എ കെ ദിവാകരന്‍, സുപ്രിയ അജിത്ത്, എ വിഷ്ണു ദാസ് , മധുസൂദനന്‍ റാണിപുരം,എന്‍ വിന്‍സെന്റ്, എം ബിജി മണിയംകുളം, ടിജോ കോളിച്ചാല്‍ , ജോസ് പുളിക്കയില്‍, ദേവിക സി നായര്‍ , സന്ദീപ് കോളിച്ചാല്‍ എന്നിവര്‍ സംസാരിച്ചു. പെരുമ്പള്ളി ബത്ലേഹം ആശ്രമത്തില്‍ നടന്ന ഭക്ഷ്യധാന്യ വിതരണം ഡി സി സി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് കപ്പിത്താന്‍ മുഖ്യാതിഥിയായി.

Leave a Reply

Your email address will not be published. Required fields are marked *