പുല്ലടിയില്‍ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

രാജപുരം : ബളാല്‍ പഞ്ചായത്ത് ആറാം വാര്‍ഡിലെ മാലോം പുല്ലടിയില്‍ ഞായറാഴ്ച വെളുപ്പിന് വീണ്ടും കാട്ടാനയിറങ്ങി വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. പുല്ലടിയിലെ വി.എന്‍ തങ്കച്ചന്റെ കൃഷി ഭൂമിയിലാണ് കഴിഞ്ഞ ദിവസം കാട്ടനകൂട്ടം നാശം വിതച്ചത്. കുവുങ്ങ്, വാഴ, തെങ്ങ് തുടങ്ങിയ കാര്‍ഷിക വിളകള്‍ ആനകൂട്ടം ചവിട്ടി മെതിച്ചനിലയിലാണ്. മുന്‍പും ആനയിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചിരുന്നു. ഇവിടെയുള്ള കര്‍ഷകര്‍ ഭീതിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *