ഓപ്പറേഷന്‍ തൂഫന്‍ റാലിയും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിടിച്ചു

രാജപുരം:സംസ്ഥാനത്ത് ലഹരിമരുന്നിന്റെ ഉപയോഗവും വിപണനവും വേരോടെ പിഴുതെറിയാന്‍ ലക്ഷ്യമിട്ട് കേരള ഗവണ്‍മെന്റ് നടപ്പിലാക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട് പദ്ധതിയുടെ പ്രചരണാര്‍ത്ഥം ബളാല്‍ മണ്ഡലം പതിനാറാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി കിറ്റ് ഇന്ത്യാ ദിനത്തില്‍ കല്ലംചിറയില്‍ ഓപ്പറേഷന്‍ തൂഫാന്‍ റാലിയും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

പൊതുയോഗം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സജി പുളിക്കലിന്റെ അദ്ധ്യക്ഷതയില്‍ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. എക്‌സൈസ് പ്രിവിസ്റ്റിവ് ഓഫീസര്‍ (ഗ്രേഡ്) ചാള്‍സ് ജോസ് ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസെടുത്തു.
ഗ്രാമ പഞ്ചായത്ത് അംഗവും റിട്ടയേഡ് സബ് ഇന്‍സ്‌പെക്ടറുംമായ സി വി ശ്രീധരന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു.

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എംപി ജോസഫ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ലത ,ജില്ലാ പഞ്ചായത്ത് അംഗം ബിന്‍സി ജെയിന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷോബി ജോസഫ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാറ്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി വി ജിത, എവി ശ്യാമള, വി മാധവന്‍ നായര്‍,മാര്‍ട്ടിന്‍ ജോര്‍ജ്, പി രാഘവന്‍, കെ സുരേന്ദ്രന്‍. വി.എം ശിഹാബ്, കെ.പി റെഷീദ്, ഷീജ റോബര്‍ട്ട്, കെ.ടി തോമസ്, ടി അബ്ദുള്‍ ഖാദര്‍, പ്രിന്‍സ് ജോസ് തുടിങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സണ്ണികള്ളിവേലിസ്വാഗതവും വി എം മുഹമ്മദ് ബഷീര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *