റാണിപുരം ടൂറിസ്റ്റ് കോംപ്ലക്സില്‍ നവീകരണ പദ്ധതികളുടെഉദ്ഘാടനം ടൂറിസം സാംസ്‌കാരികം വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് നിര്‍വ്വഹിച്ചു

കാസര്‍കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ റാണിപുരത്ത് ടൂറിസം വകുപ്പ് പൂര്‍ത്തീകരിച്ച സൗന്ദര്യവല്‍ക്കരണ, നവീകരണ പദ്ധതികളുടെ ഉദ്ഘാടനം റാണിപുരം ടൂറിസ്റ്റ് കോംപ്ലക്സില്‍ നടന്നു. വിനോദസഞ്ചാര, സാംസ്‌കാരിക, ചലച്ചിത്ര വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം നിര്‍വഹിക്കും. കാഞ്ഞങ്ങാട് എം.എല്‍.എ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ അധ്യക്ഷത വഹിച്ചു കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം വിശിഷ്ടാതിഥിയായി പങ്കെടുത്തു. വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ നസീബ് എം.എ. റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇര്‍ഫാന ഇഖ്ബാല്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സി.വി, പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.രഘുനാഥന്‍,പനത്തടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പറും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണുമായ കെ.ജെ. ജയിസ്, അഷ്റഫ് കുന്നില്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.കെ. ഫൈസല്‍, പി.ജി.മോഹനന്‍, അഡ്വ. എന്‍.എ. ഖാലിദ്, സുകുമാരന്‍ കെ.കെ, കെ.എ. സാലു, ഹരീഷ് ബി നമ്പ്യാര്‍, കെ.കെ. വേണുഗോപാല്‍, കെ.എ. ചാക്കോ, ടി.വി. ഉമേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കളക്ടറും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍പേഴ്സണുമായ ശ്രീധ്യ സുരേഷ് സ്വാഗതവും ഡി.ടി.പി.സി സെക്രട്ടറി ജെ.കെ ജിജേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *