ഓള്‍ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്‍ഡ് സ്‌ക്രൈബ്‌സ് അസോസിയേഷന്‍ ഹൊസ്ദുര്‍ഗ്ഗ് യൂണിറ്റ് സമ്മേളനം നടന്നു

കാഞ്ഞങ്ങാട്:ഓള്‍ കേരള ഡോക്കുമെന്റ് റൈറ്റേഴ്‌സ് ആന്‍ഡ് സ്‌ക്രൈബ്‌സ് അസോസിയേഷന്‍ ഹൊസ്ദുര്‍ഗ്ഗ് യൂണിറ്റ് സമ്മേളനം കാഞ്ഞങ്ങാട് അതിഥി മന്ദിരത്തില്‍ വച്ച് നടന്നു. യൂണിറ്റ് പ്രസിഡണ്ട് പി. മോഹന്‍ദാസ് പതാക ഉയര്‍ത്തിയതോടുകൂടി സമ്മേളന നടപടി ക്രമങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് നടന്ന സമ്മേളനം കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷന്‍ വി.വി. രമേശന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.മോഹന്‍ ദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് സുനില്‍കുമാര്‍ കൊട്ടറ മുഖ്യ പ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.സുമതി, ആധാരം എഴുത്ത് അസോസിയേഷന്‍ സംസ്ഥാന വനിത ചെയര്‍പേഴ്‌സണ്‍ കെ. ബേബി ലത, ജില്ലാ പ്രസിഡണ്ട് പി.പി. കുഞ്ഞി കൃഷ്ണന്‍ നായര്‍,ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി. ലതിക എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി. വി വിനോദ് സംഘടനാ റിപ്പോര്‍ട്ട് അവതരണം നടത്തി യൂണിറ്റ് സെക്രട്ടറി ടി. പി.ബീന സ്വാഗതവും റിപ്പോര്‍ട്ട് അവതരണവും നടത്തി. തുടര്‍ന്ന് ചര്‍ച്ച, മറുപടി,പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കല്‍ എന്നിവയും നടന്നു. പുതിയ ഭാരവാഹികളായി
കെ ബേബിലത, (പ്രസിഡന്റ് ) പി.രവീന്ദ്രപ്രസാദ്. (സെക്രട്ടറി ) എം.സുരേന്ദ്രന്‍. (ട്രഷറര്‍ )പി.ഹരീഷ്. വി. പി.സിന്ധു. (ജോ. സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *