കാഞ്ഞങ്ങാട്. ആലാമി പള്ളിയില്‍ 2006-ല്‍ പ്രവര്‍ത്തനമാരംഭിച്ച പീപ്പിള്‍സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കാഞ്ഞങ്ങാട് വിപുലീകരണത്തിന്റെ ഭാഗമായി 20023ല്‍ പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവര്‍ത്തനമാരംഭിച്ചു. ഇപ്പോള്‍ ഒന്നാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായും വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായും സംസ്ഥാനത്തു തന്നെ ആദ്യമായി ഇസ്തിരിക്കട എന്ന നൂതന സംരംഭവുമായി മുന്നോട്ടു വന്നിരിക്കുകയാണ്. മലയാളികളുടെ ശുചി ത്വരീതിയും വസ്ത്രധാരണത്തിലുള്ള വെടിപ്പും മുന്നില്‍ കണ്ടുകൊണ്ടാണ് സൊസൈറ്റി പ്രവര്‍ത്തകര്‍ ഇത്തരത്തിലൊരു നൂതന ആശയവുമായി മുന്നോട്ടു വന്നിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഇസ്തിരി കടയില്‍ എത്തുന്ന വസ്ത്രങ്ങള്‍ ഇസ്തിരി ഇട്ടുകൊടുത്തു കൊണ്ടാണ് പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകുന്നത്. പിന്നീട് കുടുംബശ്രീ പ്രവര്‍ത്തകരെയും മറ്റ് സന്നദ്ധ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിക്കൊണ്ട് വീടുകളില്‍ നിന്ന് വസ്ത്രം ശേഖരിച്ച് ഇസ്തിരിയോടൊപ്പം ഡ്രൈ ക്ലീനിങ്ങും തുടങ്ങാനാണ് പദ്ധതിയെന്ന് സൊസൈറ്റി പ്രസിഡണ്ട് എന്‍. പ്രിയേഷ് കാഞ്ഞങ്ങാട് പറഞ്ഞു. സൊസൈറ്റി കെട്ടിടത്തില്‍ നടന്ന ഇസ്തിരി കടയുടെ ഉദ്ഘാടനം സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്റ്റാര്‍ കെ. രാജഗോപാലന്‍ നിര്‍വഹിച്ചു. സൊസൈറ്റി പ്രസിഡണ്ട് എന്‍. പ്രിയേഷ് കാഞ്ഞങ്ങാട് അധ്യക്ഷത വഹിച്ചു. കെ. രാജ്‌മോഹനന്‍,എ.ശബരീശന്‍,കെ. വി. ജയപാല്‍ എന്നിവര്‍ സംസാരിച്ചു. സൊസൈറ്റി പ്രസിഡണ്ട് എം. ഉഷ സ്വാഗതവും എസ്. ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.