രാജപുരം: കേന്ദ്ര ബഡ്ജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് കള്ളാര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാലക്കല്ല് പോസ്റ്റ് ഓഫീസിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുകയും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ചു കൊടുക്കുകയും ചെയ്തു. കള്ളാര്‍ മണ്ഡലം പ്രസിഡന്റ് മണികണ്ഠന്‍ സി അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം പ്രസിഡന്റ് എം എം സൈമണ്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മാരായ വിനോദ് കപ്പിത്താന്‍, ശ്രീനാഥ് ബെദിയടുക്ക, മാര്‍ട്ടിന്‍ എബ്രഹാം, നിയോജകമണ്ഡലം സെക്രട്ടറി ജയരാജ് എബ്രഹാം, മണ്ഡലം ഭാരവാഹികളായ സബിത ബി, ബിജിത്ത് അരയാര്‍ പള്ളം, റാഷിദ് ചുള്ളിക്കര,സതീഷ് ആടകം എന്നിവര്‍ നേതൃത്വം നല്‍കി.