രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ മഴപ്പൊലിമ 2024 12-ാം വാര്‍ഡിലെ ഇടക്കടവ് വയലില്‍ നാളെ രാവിലെ 9 മണി മുതല്‍ നടക്കും. സിഡിഎസ് ചെയര്‍പേഴ്സണ്‍ കമലാക്ഷി കെയുടെ അധ്യക്ഷതയില്‍ കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ എഡിഎംസി ഇക്ബാല്‍ സിഎസ് മുഖ്യാതിഥിയായി പങ്കെടുക്കും. തുടര്‍ന്ന് വിവിധ കലാകായിക മത്സരങ്ങള്‍ നടക്കും.