രാവിലെ 9 ന് രജിസ്‌ട്രേഷന്‍. 9.30 ന് ആലപ്പടമ്പ് അവധൂതാശ്രമം ഗുഹാക്ഷേത്രം ആചാര്യന്‍ സാധു വിനോദ്ജി ഉദ്ഘാടനം ചെയ്യും. വിചാര കേന്ദ്രം ജില്ലാ പ്രസിഡന്റ് മുരളീധരന്‍ പാലമംഗലം അധ്യക്ഷനാകും. ഭാഗവതാചാര്യനും സാമൂഹ്യ പ്രവര്‍ത്തകനുമായ കാനപ്രം ഈശ്വരന്‍ (രാമായണത്തിലെ ആഗോള രാഷ്ട്രീയം), ആധ്യാത്മിക പ്രഭാഷകനും എഴുത്തുകാരനുമായ അഡ്വ.വി.എം.കൃഷ്ണകുമാര്‍ (രാമായണത്തിലെ സ്ത്രീ-പുരുഷ ബന്ധങ്ങള്‍), എഴുത്തുകാരനും പ്രഭാഷകനുമായ പ്രശാന്ത് ബാബു കൈതപ്രം (രാമായണത്തിലെ സാമൂഹ്യ സമരസത) എന്നിവര്‍ വിഷയാവതരണം നടത്തും. വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി ഡോ.കെ.ഐ.ശിവപ്രസാദ് സ്വാഗതവും വൈസ് പ്രസിഡന്റ് സി.പി.രാജീവന്‍ നന്ദിയും പറയും.