പത്താമുദയം സമാപിച്ചു; ആയിരങ്ങള്‍ക്ക് പുത്തരി സദ്യ വിളമ്പി പാലക്കുന്ന് ക്ഷേത്രം

പാലക്കുന്ന് : ഉത്സവങ്ങള്‍ക്ക് തുടക്കമിട്ട് വിവിധ ക്ഷേത്രങ്ങളില്‍ പത്താമുദയവും അനുബന്ധ പുത്തരിയും നടന്നു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ കുലകൊത്തി നടത്തുന്ന ആദ്യത്തെ ഉത്സവമാണിത്. ക്ഷേത്രത്തില്‍ എഴുന്നള്ളത്തും കെട്ടിച്ചുറ്റിയ നര്‍ത്തകന്മാരുടെ കാലാംഗം കാണാന്‍ നിരവധി ഭക്തര്‍ ക്ഷേത്രത്തിലെത്തി.

പ്രത്യേക രസക്കൂട്ടില്‍ തയ്യാറാക്കിയ ചക്കരച്ചോര്‍ പായസത്തോടൊപ്പം പുത്തരി സദ്യയുണ്ണാന്‍ നാട്ടിന്റെ നാനാഭാഗത്ത് നിന്ന് ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പുത്തരി സദ്യ സ്‌കൂളില്‍ വിളമ്പി. തിരിച്ചെഴുന്നള്ളത്തോടെ ഉത്സവം സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *