ദേശീയ ആയുര്‍വേദ ദിനാഘോഷത്തിന്റെ ഭാഗമായി പേരടുക്കം അംഗന്‍വാടിയില്‍ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു

രാജപുരം: എട്ടാമത്‌ ദേശീയ ആയുര്‍വേദ ദിനാഘോഷത്തിന്റെ ഭാഗമായി കോട്ടോടി ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി & ഐ സി ഡി എസ് ന്റെ സംയുക്ത ആഭിമുഖ്യത്തില്‍ പേരടുക്കം അംഗന്‍വാടിയില്‍ സംഘടിപ്പിച്ച ബോധവത്കരണ സെമിനാര്‍ കള്ളാര്‍ പഞ്ചായത്തംഗം കൃഷണകുമാര്‍ ഉദ്ഘാടനം ചെയ്തു. അംഗനവാടി ടീച്ചര്‍ സരോജിനി അധ്യക്ഷത വഹിച്ചു. ഫാര്‍മസിസ്റ്റ് ബിജു വര്‍ഗീസ് സ്വാഗതവും പറഞ്ഞു. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ രേവതി ഒ വി കുട്ടികളിലെ ആരോഗ്യ പ്രശ്‌നങ്ങളില്‍ ആയുര്‍വേദത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *